കാസര്‍കോട്: ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ഈമാസം 21 മുതല്‍ നവമ്പര്‍ രണ്ടു വരെ കാസര്‍കോട് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സമരസന്ദേശ യാത്ര നടത്തുമെന്ന് എസ്.ടി.യു നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ സവിശേഷമായ രാഷ്ടീയ സാഹചര്യങ്ങളും ഇരു ദുര്‍ഭരണങ്ങള്‍ക്കെതിരെ നടന്നുവരുന്ന സമരപരിപാടികളും വിശദീകരിച്ച് എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസന്ദേശ യാത്ര ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട് തായലങ്ങാടിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദഘാടനം ചെയ്യും.
എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ എ. അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം മുഖ്യാതിഥിയാവും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ട്രഷറര്‍ സി.ടി അഹമ്മദലി, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പിഎം മുനീര്‍ ഹാജി, എകെഎം അഷ്‌റഫ് എംഎല്‍എ, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റാഷിദ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാ ഹികള്‍, പോഷക സംഘടനാ ദേശീയ- സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
അന്നേദിവസം വൈകിട്ട് ആറുമണിക്ക് സമരസന്ദേശ യാത്രക്ക് തൃക്കരിപ്പൂരില്‍ സ്വീകരണം നല്‍കും. നവംബര്‍ രണ്ടിനു വൈകിട്ട് നാലിന് തിരുവനന്തപുരത്ത് തൊഴിലാളി റാലിയോടെ നടക്കുന്ന യാത്ര സമാപന പരിപാടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള നയിക്കുന്ന യാത്രയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു പോക്കര്‍ വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഡയക്ടറുമായിരിക്കും. ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, എന്‍കെസി ബഷീര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ യാത്രയിലെ സ്ഥിരാംഗങ്ങളാകും.
എസ്.ടി.യു ദേശീയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജാഥയിലെ അംഗങ്ങളാണ്. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എ അബ്ദുല്‍ റഹ്‌മാന്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് സെക്രട്ടറി ഷരീഫ് കൊടവഞ്ചി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് പങ്കെടുത്തു.
Post a Comment
0 Comments