Type Here to Get Search Results !

Bottom Ad

മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മപ്പുസ്തകം' പുസ്തക ചര്‍ച്ച നടത്തി


കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചര്‍ച്ചയില്‍ കവി മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപുസ്തകം' ചര്‍ച്ച ചെയ്തു. പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ കെവി മണികണ്ഠദാസ് വിഷയാവതരണം നടത്തി. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ അടയാളപ്പെടുത്തിയ ഒരച്ഛനും അതിന്റെ ഫലമായുള്ള തീക്ഷ്ണമായ അനുഭവങ്ങളില്‍ നീറിയ ഒരമ്മയ്ക്കുമിടയില്‍ സങ്കടഭരണമണിഞ്ഞ്, പൊള്ളുന്ന യഥാര്‍ഥ്യങ്ങളില്‍ ജീവിച്ച്,പുതിയ കാഴ്ചപ്പാടുകളുള്ള മനുഷ്യനായ് മാറിയ മാധവന്‍ പുറച്ചേരിയുടെ ഈപുസ്തകം അമ്മമാരുടെ ഓര്‍മകളുടെ നനുത്തതും ലോലവുമായ അടരുകള്‍ പറയാതെപോയ ചരിത്രത്തിന്റെ കനപ്പെട്ട താളുകളാണെന്ന് കെവി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു.

എഴുത്തുകാരന്‍ മാധവന്‍ പുറച്ചേരി മുഖ്യാതിഥിയായി. സാഹിത്യവേദി പ്രസിഡന്റ്് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷനായി. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ഡോ. സി. ബാലന്‍, ഡോ. ഭരതന്‍ എവി, ടി. കൃഷ്ണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, ശാന്തകുമാരി കെ, ഗിരിധര്‍ രാഘവന്‍, വി.ഇ. ഉണ്ണികൃഷ്ണന്‍, എംഎ മുംതാസ്, എം.വി സന്തോഷ് സംസാരിച്ചു. ടിഎ ഷാഫി, മുജീബ് അഹ്മദ്, അഷ്റഫ് അലി ചേരങ്കയ്, സിദ്ദിഖ് പടപ്പില്‍, വി ആര്‍ സദാനന്ദന്‍, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, റഹീം തെരുവത്ത്, അരവിന്ദന്‍ ബേക്കല്‍, ആസിഫ് ബ്ലാര്‍ക്കോട്, റഹീം ചൂരി രേഖ കൃഷ്ണന്‍, എംപി ജില്‍ജില്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, ഷരീഫ് കുരിക്കള്‍, കെപിഎസ് വിദ്യാനഗര്‍, എംഎ നജീബ്, എഎസ് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ടികെ, മുജീബുള്ള കെവി, സുജിരിയ മീത്തല്‍, ഫാറൂഖ് കാസ്മി, എരിയാല്‍ ഷെരീഫ്, ഇസഡ് എ മൊഗ്രാല്‍, രയാന്‍ സന്തോഷ് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad