കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തിവരുന്ന കാമ്പയിനിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടിക്ക് ജില്ലയില്‍ ആവേശകരമായ പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി.
നായന്മാര്‍മൂല ഹില്‍ട്ടോഫ് അറീന ടര്‍ഫില്‍ നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി മുഖ്യാതിഥിയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. യുവോത്സവം ജില്ലാ കോര്‍ഡിനേറ്റര്‍ ഹക്കീം അജ്മല്‍ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍, ജില്ലാ ഭാരവാഹികളായ എം.ബി ഷാനവാസ് എം.എ നജീബ്, റഹ്്മാന്‍ ഗോര്‍ഡന്‍, ബാത്ത്ഷ പൊവ്വല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ സിദ്ധീഖ് സന്തോഷ് നഗര്‍, നദീര്‍ കൊത്തിക്കാല്‍, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍ എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ അനസ് എതിത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അണിനിരന്ന ടീമും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ മൂന്നു ടീമും തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. യൂത്ത് ലീഗിന്റെ ജില്ലയിലെ പ്രധാന നേതാക്കള്‍ അണിനിരന്ന മത്സരം ഏറെ ശ്രദ്ധേയമായി.
സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കിടയിലാണ് യുവോത്സവത്തിന്റെ ഭാഗമായി മണ്ഡലംതലത്തില്‍ പഞ്ചായത്ത്/ മുനിസിപ്പല്‍ ടീമുകള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. 2024 ജനുവരി 21ന് കോഴിക്കോട് നടക്കുന്ന മഹാ റാലിയോടെ കാമ്പയിന്‍ സമാപിക്കും.
Post a Comment
0 Comments