Type Here to Get Search Results !

Bottom Ad

അമ്മ അടിയേറ്റ് മരിച്ച സംഭവത്തില്‍ മകനെതിരെ കൊലക്കുറ്റം


കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പലകകൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതരപരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവത്തില്‍ മകനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. നീലേശ്വരം കണിച്ചിറയിലെ സുജിത്തി (34)നെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. കണിച്ചിറയിലെ മുന്‍ ചുമട്ടുതൊഴിലാളി പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63) സുജിത്തിന്റെ അടിയേറ്റ് ഗുരുതരപരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സുജിത്തിനെ നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ സുജിത്തിനെ കോടതി നിര്‍ദ്ദേശപ്രകാരം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഇതിനിടെയാണ് രുഗ്മിണിയുടെ മരണം സംഭവിച്ചത്. സുജിത്തിന്റെ അസുഖം ഭേദമായാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad