കാഞ്ഞങ്ങാട്: പീഡനക്കേസില്‍ നടന്‍ ഷിയാസ് കരീമിനെ ഹോസ്ദുര്‍ഗ് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് വൈകിട്ട് നാലു മണിക്ക് കാഞ്ഞങ്ങാട്ടെത്തിച്ച് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് കോടതി ഷിയാസിന് ജാമ്യം അനുവദിച്ച് വിട്ടയച്ചു. ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ നടന്‍ ഷിയാസ് കരീമി നെ ചന്തേര പൊലീസ് സ്റ്റേഷനില്‍ നിന്ന് രാവിലെ എത്തിച്ച ശേഷമാണ് കാഞ്ഞങ്ങാട്ടേക്ക്കൊണ്ടുവന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ലുക്ക് ഔട്ട് സര്‍ക്കുലറിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പടന്ന സ്വദേശിനിയായ 32 കാരിയാണ് ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി 2021 ഏപ്രില്‍ മുതല്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും യുവതി പറയുന്നു. ഷിയാസിന് പങ്കാളിത്തമുള്ള എറണാകുളത്തെ ജിമ്മില്‍ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി.
Post a Comment
0 Comments