Type Here to Get Search Results !

Bottom Ad

വില വര്‍ധനയില്ലങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലന്ന് സപ്ളൈകോ, 500 കോടി വേണം, തിരഞ്ഞെടുപ്പായത് കൊണ്ട് പറ്റില്ലന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: അവശ്യ സാധാനങ്ങളുടെ വിലവര്‍ധിപ്പിച്ചല്ലങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലന്ന് സര്‍ക്കാരിനെ സപ്ളൈകോ അറിയിച്ചു. അരി ഉള്‍പ്പെടെയുള്ള അവശ്യ സാധാനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പൈളക്കോ സര്‍ക്കാരിന് കത്തു നല്‍കി. 2016 മുതല്‍ വിലവര്‍ധിപ്പിക്കാത്ത 13 അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കണമെന്നാണ് സപ്ളൈക്കോ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിപണിയി്ല്‍ ഇടപെട്ട് വിലനിയന്ത്രിക്കേണ്ട സപ്ളൈക്കോ വില വര്‍ധിപ്പിക്കണമെ്ന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത് വലിയ തലവേദനയായിരിക്കുകയാണ്. പുറത്തെ വിപണയില്‍ നിന്നും 1400 രൂപക്ക് കിട്ടുന്ന 13 സാധനങ്ങള്‍ സ്പ്ളൈക്കോ നല്‍കുന്ന 750 രൂപക്കാണ്. ഏതാണ്ട് നേര്‍ പകുതി വിലക്ക്. ഒരു മാസം 35-45 ലക്ഷം പേര്‍ ഇത്തരത്തില്‍ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട് എന്നാണ് കണക്ക്. ഇതെല്ലാം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്കുന്നതെന്ന് സപ്ളൈക്കോ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad