തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ വിചാരണ നേരിടുന്ന കെ.ബി ഗണേശ്കുമാറിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു വലിയ രാഷ്ട്രീയ നേതാവിനെ സ്ത്രീപീഡനത്തില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയ കെ.ബി ഗണേശ് കുമാറിനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരരുതെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ പരാതിക്കാരിയുമായി ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേശ് കുമാറിനെതിരെ കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഇന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ ഇതിലുള്ള സത്യം തെളിയണമെന്നും കോടതി പറഞ്ഞു.
Post a Comment
0 Comments