തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലുണ്ടായിരുന്ന ക്രൈസ്തവ നേതാക്കള്‍ക്കെല്ലാം ആ പാര്‍ട്ടി മടുത്തതായി സൂചന. പാര്‍ട്ടിയിലെ ഒരു പ്രധാന പദവിയിലും ക്രൈസ്തവരായ നേതാക്കള്‍ ഇല്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പഴയ ജനതാ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തിയവര്‍ക്ക് നേതാക്കള്‍ക്ക്പോലും ഒരു പരിഗണനയും നല്‍കാത്തതും, ക്രിസ്ത്യാനികളായ ബി ജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രാദേശിക തലത്തില്‍ പോലും അടുപ്പിക്കാത്തതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അനില്‍ ആന്റെണിയെ ദേശീയ സെക്രട്ടറിയാക്കിയോതടെ ഈ പാര്‍ട്ടിയില്‍ മറ്റു ക്രിസ്ത്യന്‍ നേതാക്കള്‍ ആരും വേണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവമെന്നും ഇവര്‍ പറയുന്നത്.
ബിജെപിയുടെ അമ്പത്തിയാറ് സംസ്ഥാന ഭാരവാഹികളില്‍ ജോര്‍ജ്ജ് കുര്യന്‍ മാത്രമാണ് ഏക ക്രൈസ്തവ നേതാവായുള്ളത്. മുന്‍ ഡിജിപി ജേക്കബ് തോമസ് അടക്കമുള്ളവര്‍ ഇടക്കാലത്ത് ബി ജെ പിയിലേക്ക് വന്നെങ്കിലും അവരെയെല്ലാം സംസ്ഥാന നേതൃത്വം ഒതുക്കി മൂലക്കിരുത്തിയെന്നാണ് ആക്ഷേപം. നേരത്തെ കോട്ടയം പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ധാരാളം ക്രൈസ്തവ നേതാക്കള്‍ ബി ജെ പി യിലേക്ക് വന്നിരുന്നു. പ്രത്യേകിച്ച് പ്രാദേശിക തലത്തില്‍. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും അത്തരത്തില്‍ അവസരങ്ങള്‍ നല്‍കുന്നില്ലന്നും, ബി ജെപിയുടെ പ്രാദേശിക നേതൃത്വങ്ങള്‍ അന്യമത വിദ്വേഷികളാണെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ള ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.
Post a Comment
0 Comments