കുമ്പള: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പം പരിക്കേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍ (23) ആണ് മംഗളൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30 മണിയോടെ മരിച്ചത്. സുഹൃത്ത് ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് മാസിന്‍ (24) അപകടനില തരണം ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ കുമ്പള ഭാസ്‌കര നഗറിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടര്‍ ബസിനടിയില്‍ കുടുങ്ങിയിരുന്നു. മംഗളൂരിലെ കോളജില്‍ ബി.കോം വിദ്യാര്‍ഥിയായ ഇബ്രാഹിം ഖലീല്‍ ക്ലാസില്ലാത്ത സമയങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ ഭാഗമായി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments