Type Here to Get Search Results !

Bottom Ad

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സി.പി.എം ബ്രാഞ്ച് അംഗം അറസ്റ്റില്‍


എറണാകുളം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് അംഗം ഷിജു ഗോസായി അറസ്റ്റില്‍. നെടുങ്ങാട് നോര്‍ത്ത് സി.പി.എം ബ്രാഞ്ച് അംഗമാണ് ഷിജു ഗോസായി. കുഴുപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 7 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. രണ്ട് ബ്രാഞ്ചുകളിലായി 24 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാണ് ഇയാള്‍ പണയം വെച്ചത്. നാല് മാസത്തിനിടയില്‍ പല തവണയായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നോര്‍ത്ത് പറവൂരിലെ ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ പണയം വെക്കുന്നതിനായുള്ള വളകള്‍ വാങ്ങിയത്. മുനമ്പം പൊലീസാണ് പ്രതിയെ പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad