തിരുവനന്തപുരം: സി.പി.ഐ.എമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യ എന്നും ഭീകരതയ്ക്കെതിരെ. ഇസ്രായേലിനൊപ്പം. കമ്യൂണിസ്റ്റുകളും കേരളത്തിലെ കോണ്‍ഗ്രസുകാരും ലീഗും ഹമാസിനൊപ്പം ഭീകരവാദികളോടൊപ്പമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു..
അതേസമയം സ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇസ്രയേലിന് പുറമെ ഫലസ്തീനും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Post a Comment
0 Comments