Type Here to Get Search Results !

Bottom Ad

ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം


ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ ചേരങ്കൈ സംസാരിച്ചു. ഇസ്മായില്‍ മുണ്ടക്കുളം കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും കെ.എം ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍:- ചെയര്‍മാന്‍: ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, പ്രസിഡന്റ്്: അബ്ദുല്ല ഹിറ്റാച്ചി, വൈസ് പ്രസിഡന്റുമാര്‍: സമീര്‍ ചേരങ്കൈ, ജലീല്‍ ചെര്‍ക്കള, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, ഹമീദ് ഇച്ചിലങ്കോട്, ജനറല്‍ സെക്രട്ടറി: നസീര്‍ പെരുമ്പള, ഓര്‍ഗ. സെക്രട്ടറി: കെ.എം ഇര്‍ഷാദ്, ജോ: സെക്രട്ടറിമാര്‍: യാസീന്‍ ചിത്താരി, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, മസൂദ് തളങ്കര, അബ്ദു പെര്‍ള, ട്രഷറര്‍: ബഷീര്‍ ബായാര്‍.








Tags

Post a Comment

0 Comments

Top Post Ad

Below Post Ad