കാസര്‍കോട്: പട്ടികയില്‍ ഉള്‍പ്പെടുത്തി കാരണമില്ലാതെ പുറത്താക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിച്ചെടുക്കുക, മരുന്നും ചികിത്സയും നിര്‍ത്തി വെക്കരുത്, സെല്‍ യോഗം ചേരുക, പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ സമരം തലസ്ഥാന നഗരിയിലേക്ക് മാറ്റുന്നു. സാമ്പത്തിക പ്രശ്‌നമാണെന്ന് പറഞ്ഞുകൊണ്ട് പദ്ധതി തന്നെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും നേരിടും.
സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാനം നല്‍കുന്ന മുഴുവന്‍ തുകയും കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണ്. കമ്പനി നല്‍കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും വാങ്ങിച്ചെടുക്കാവുന്നതാണ്. 2017 ജനുവരി 10ന് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനത്തിന് വേണ്ടി മുന്നോട്ട് പോകാതെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവെക്കാനുള്ള നീക്കത്തെ തടയാന്‍ വിധി നേടിയ യുവജന സംഘടനകള്‍ മുന്നോട്ടു വരണമെന്ന് ദുരിതബാധിതര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.കെ അജിത അധ്യക്ഷത വഹിച്ചു. ഡോ: ഡി. സുരേന്ദ്രനാഥ്, ജയിന്‍. പി. വര്‍ഗ്ഗീസ്, തസ്രിയ ചെങ്കള, സരസ്വതി അജാനൂര്‍, ഭവാനി കോടോം- ബേളുര്‍, സുബൈര്‍ പടുപ്പ്, കരീം ചൗക്കി, ഗീത ചെമ്മനാട്, ബാലാമണി മുളിയാര്‍, ഇ. തമ്പാന്‍, അബ്ദുല്‍ റഹ്്മാന്‍ പിലിക്കോട്, മുസ്തഫ പടന്ന, ചന്ദ്രാവതി കാഞ്ഞങ്ങാട്, ശാരദ മധൂര്‍, ഉഷ തൃക്കരിപ്പൂര്‍, റാബിയ ചെമ്മനാട്, അജിത കൊടക്കാട്, കനകരാജ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്‍.കെ മനോജ്, പി. ഷൈനി, രാധാകൃഷ്ണന്‍ അഞ്ചാംവയല്‍ പ്രസംഗിച്ചു.
Post a Comment
0 Comments