കാസര്‍കോട്: ബൈക്കും സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചൂരിയിലാണ് അപകടമുണ്ടായത്. ചൂരിയിലെ സ്വാദിഖിന്റെ മകന്‍ ജാബിര്‍ (35), ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാവിദ് (34) എന്നിവരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു യുവാവ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. സമീപത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ച് മനഃപൂര്‍വമുള്ള അപകടമാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ബൈക്കും സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
13:35:00
0
കാസര്‍കോട്: ബൈക്കും സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചൂരിയിലാണ് അപകടമുണ്ടായത്. ചൂരിയിലെ സ്വാദിഖിന്റെ മകന്‍ ജാബിര്‍ (35), ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാവിദ് (34) എന്നിവരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു യുവാവ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. സമീപത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ച് മനഃപൂര്‍വമുള്ള അപകടമാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Tags
Post a Comment
0 Comments