കാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയും മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനിൽ കുമാറിന്റെ മകനുമായ മൻവിത് (15) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് കറന്തക്കാടാണ് അപകടം. ക്ലാസ്കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ള സുപ്രീം ബസിൽ യാത്ര ചെയ്യുകയായിരുന്നു മൻവിത്.
Post a Comment
0 Comments