Type Here to Get Search Results !

Bottom Ad

ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എസ്.ടി.യു സമര സന്ദേശ യാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം


കാസര്‍കോട്: കാലം കാത്തുവച്ച പ്രവര്‍ത്തനമാണ് എസ്.ടി.യു നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്്മത്തുള്ള നയിക്കുന്ന സമര സന്ദേശ യാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് സസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എസ്.ടി.യു ദേശീയ പ്രസിഡന്റ്് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റാഷിദ്, വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ പി.പി നസീമ, എസ്.ടി.യു ദേശീയ ഭാരവാഹികളായ എന്‍.എ കരീം,അഡ്വ.പി.എം ഹനീഫ,വി.എ.കെ തങ്ങള്‍,

ആതവനാട് മുഹമ്മദ് കുട്ടി,സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി ജില്ലാ പ്രസിഡന്റ് എ.അഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ മുംതാസ് സമീറ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എം. അബ്ബാസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അഡ്വ. വി.എം മുനീര്‍, സി. മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മര്‍,ഇ.കെ കുഞ്ഞാലി, മന്‍സൂര്‍ കുഞ്ഞിപ്പു, നാസര്‍ കൊമ്പത്ത്, ലുഖ്മാന്‍ അരീക്കോട്, സാഹിന സലീം, ബീഫാത്തിമ ഇബ്രാഹിം, കെ.പി ഉമ്മര്‍, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ല്‍ ഖാദര്‍, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.എം ബഷീര്‍, ഹമീദ് ബെദിര, സി.എ അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം പാലാട്ട് എം.എ മക്കാര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, ഉമ്മര്‍ അപ്പോളോ, ലത്തീഫ് പാണലം, ടി.പി അനീസ്, എല്‍.കെ ഇബ്രാഹിം പ്രസംഗിച്ചു. യാത്ര നായകന്‍ അഡ്വ. എം റഹ്്മത്തുള്ള നന്ദിപറഞ്ഞുയ പരിപാടിയില്‍ ഇസ്രായേല്‍ നരനായാട്ടില്‍ പീഡനം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിച്ച് പ്ലേകാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു.

എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി യു. പോക്കര്‍ യാത്രയുടെ വൈസ് ക്യാപ്റ്റനും ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഡയറക്ടറുമാണ്. സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, എന്‍.കെ.സി ബഷീര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ സ്ഥിരാംഗങ്ങളും ജുനൈദ് പരവക്കല്‍, സുബൈര്‍ നാലകത്ത്, അനീസ് എം.കെ.സി എന്നിവര്‍ ഒഫിഷ്യല്‍സുകളുമാണ്. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പര്യടനം നടത്തി യാത്ര നവംബര്‍ രണ്ടിന് വമ്പിച്ച തൊഴിലാളി പ്രകടനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad