Type Here to Get Search Results !

Bottom Ad

നടന്നത് ജിഹാദി പ്രവര്‍ത്തനമെന്ന്; എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി എന്‍.ഐ.എ കുറ്റപത്രം നല്‍കി. ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതിയെന്നും നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്നും എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ ആളുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍ പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്ഫി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. 

പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്നിരുന്നെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടക്കുന്നത്. സംഭവത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ജിവഹാനി സംഭവിച്ചിരുന്നു. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് പൊലീസ് ആയിരുന്നു. പിന്നീട് യു.എ.പി.എ ചുമത്തിയതിന് പിന്നാലെ എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ആറ് മാസത്തിന് ശേഷമാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad