Type Here to Get Search Results !

Bottom Ad

ലോക്‌സഭ തിരഞ്ഞെടുപ്പ്; കര്‍ണാടകയ്ക്കായി കരുക്കള്‍ നീക്കി ബി.ജെ.പി


വരാനിരിക്കുന്ന ലോക്സഭ തെര‍ഞ്ഞെടുപ്പിൽ കർണാടക പിടിച്ചടക്കാൻ കരുക്കൾ നീക്കുകയാണ് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് തോറ്റ പ്രതികാരം തീർക്കാനും പരിശ്രമം ഉണ്ട്. ഇത്തവണ ലോക്സഭയിലേക്ക് ബി ജെ പിയും ജെ ഡി എസും സഖ്യമായി മത്സരിക്കും. ബിജെപി – ജെഡിഎസ് സഖ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു.

ഇപ്പോൾ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയാണ് ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചത്.എന്നാൽ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. ജെഡിഎസ് നാലു സീറ്റിലും 24 സീറ്റുകളില്‍ ബി.ജെ.പിയും മത്സരിക്കുമെന്നാണ് യെദ്യൂരപ്പയുടെ വാദം. ഇക്കാര്യത്തിൽ ജെ ഡി എസ് പ്രതികരിച്ചിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് ജെ ഡി എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും കേന്ദ്ര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിറകെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി- ജെഡിഎസ് സഖ്യം 26 സീറ്റിൽ വിജയിക്കുമെന്നും ബി എസ് യെദിയൂരപ്പ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad