Type Here to Get Search Results !

Bottom Ad

കാസര്‍കോട് മര്‍ച്ചന്റ്‌സ് ട്രോഫി സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം


കാസര്‍കോട്: സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി, കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷനുമായി സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാസര്‍കോട് മര്‍ച്ചന്റ് ട്രോഫിക്കു വേണ്ടിയുള്ള കേരള സംസ്ഥാന അണ്ടര്‍ 19 ഓപ്പണ്‍ ആന്റ് ഗേള്‍സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് വ്യാപാര ഭവനില്‍ തുടക്കമായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ലീന ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ വിനു ഭാസ്‌കര്‍ സ്വാഗത ഭാഷണം നടത്തി. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എ ഇല്ല്യാസ് അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോ പറപ്പിള്ളി, കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.എ. അസീസ്, കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. ദിനേശ്, ട്രഷറര്‍ നഹീം ടൂര്‍ണമെന്റ് പ്രോഗ്രാം ചെയര്‍മാന്‍ പി. ശ്രീധരന്‍, കണ്‍വീനര്‍ രാജേഷ്, വി.എന്‍ രാജേഷ്, മുനീര്‍ എം.എം, സി.കെ ഹാരിസ്, അജിത്, ശറഫുദ്ധീന്‍, റൗഫ്, ലത്തീഫ്, മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. ശശിധരന്‍ സംസാരിച്ചു.

പതിനാലു ജില്ലകളില്‍ നിന്നായി സെലക്ഷന്‍ നേടിയെത്തിയ 96 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മി, കെ.വി. നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ അര്‍പ്പിത് എസ് ബിജോയ് തുടങ്ങിയ പ്രമുഖരായ ജൂനിയര്‍ താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പ് നാളെ വൈകുന്നേരം സമ്മാനദാനത്തോടെ സമാപിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad