കുടക്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എന്ന ലേബലില്‍ അനധികൃതമായി മദ്യം ഉല്‍പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന കാസര്‍കോട് സ്വദേശി കുടകില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി കെ. ഹാശിം (47) ആണ് അറസ്റ്റിലായത്. കുടക് ബാഗമണ്ഡലം തവുരു ഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്ത ശേഷം അവിടെ താമസിച്ച് മദ്യം നിര്‍മാണവും വിതരണവും ആരംഭിക്കുകയായിരുന്നുവെന്ന് കുടക് ജില്ലാ പൊലീസ് മേധാവി കെ. രാമരാജന്‍ പറഞ്ഞു.
നിര്‍മ്മാണ ശാലയില്‍ നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം മദ്യനിര്‍മാണ വസ്തുക്കളും 2000 കാലി കുപ്പികളും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ലേബലുകളും പിടിച്ചെടുത്തു. കര്‍ണാടകയിലും കേരളത്തിലുമാണ് വ്യാജമദ്യം വില്പനക്ക് അയക്കുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ ആരോഗ്യ ഹാനിയുണ്ടാക്കുന്നവയാണ്.
രഹസ്യ വിവരം ലഭിച്ച എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മടിക്കേരി ഡിവൈ.എസ്.പി എ. ജഗദീഷ്, ഇന്‍സ്പെക്ടര്‍ കെ.വി. അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അനധികൃത മദ്യനിര്‍മാണം കണ്ടെത്തിയത്. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖല അറിയാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
Post a Comment
0 Comments