ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യമൊഴുകുന്നു. കാറില്‍ കടത്താന്‍ ശ്രമിച്ച 173 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് പേരെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരിയ കല്യോട്ട് കാഞ്ഞിരടുക്കയിലെ എം. ദാമോദരന്‍ (46), മൈലാട്ടിയിലെ മനോമോഹന (42) എന്നിവരെയാണ് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തവേ മംഗളൂരു ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. 20 കാര്‍ബോര്‍ഡ് ബോക്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്. കാര്‍ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. മുഹമ്മദ് ഇജാസ്, വി. മഞ്ചുനാഥ, എം.എം. അഖിലേഷ്, ഡ്രൈവര്‍ കെ.ഇ. സത്യന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments