ഗാസിയാബാദ്: നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. യുപിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്‌വാസാണ് മരിച്ചത്. വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചരണ്‍ സിംഗ് കോളനിയില്‍ താമസിക്കുന്ന ഷഹ്‌വാസിനെ ഒന്നര മാസം മുമ്പ് അയല്‍വാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. സെപ്തംബര്‍ 1ന് ഭക്ഷണം കഴിക്കുന്നതും നിര്‍ത്തി. പിന്നീടാണ് നായ കടിച്ച കാര്യം പറയുന്നത്. ഷഹ്‌വാസിനെ വീട്ടുകാര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സക്കായി പ്രവേശിപ്പിച്ചില്ല.ഒടുവില്‍ ബുലന്ദ്ഷഹറിലെ ഒരു ആയുര്‍വേദ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതായി കുടുംബം പൊലീസിനോട് പറഞ്ഞു.
നായ കടിച്ച കാര്യം മറച്ചുവച്ചു; 14കാരന്‍ ഒരുമാസത്തിനു ശേഷം പേവിഷ ബാധയേറ്റു മരിച്ചു
10:33:00
0
ഗാസിയാബാദ്: നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. യുപിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്‌വാസാണ് മരിച്ചത്. വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചരണ്‍ സിംഗ് കോളനിയില്‍ താമസിക്കുന്ന ഷഹ്‌വാസിനെ ഒന്നര മാസം മുമ്പ് അയല്‍വാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. സെപ്തംബര്‍ 1ന് ഭക്ഷണം കഴിക്കുന്നതും നിര്‍ത്തി. പിന്നീടാണ് നായ കടിച്ച കാര്യം പറയുന്നത്. ഷഹ്‌വാസിനെ വീട്ടുകാര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സക്കായി പ്രവേശിപ്പിച്ചില്ല.ഒടുവില്‍ ബുലന്ദ്ഷഹറിലെ ഒരു ആയുര്‍വേദ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതായി കുടുംബം പൊലീസിനോട് പറഞ്ഞു.
Tags
Post a Comment
0 Comments