മംഗളൂരു: പണമ്പൂര്‍ ബീച്ചിനടുത്ത് നിന്ന് ഒരുകോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യവുമായി മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്തു. ഉഡുപ്പി സാലിഗ്രാമ ഗ്രാമത്തിലെ ജയകര (39), ശിവമോഗ സാഗര്‍ താലൂക്കിലെ ആദിത്യ (25), ഹാവേരി ഷിഗ്ഗോണിലെ ലോഹിത് കുമാര്‍ ഗുരപ്പനവര്‍ (39) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പനമ്പൂര്‍ ബീച്ചിനടുത്തുള്ള സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയാണ് ഒരുകോടിയോളം വിലവരുന്ന 900 ഗ്രാം തിമിംഗല വിസര്‍ജ്യം പിടികൂടിയത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
ഒരു കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യവുമായി മൂന്നംഗ സംഘം അറസ്റ്റില്‍
16:23:00
0
മംഗളൂരു: പണമ്പൂര്‍ ബീച്ചിനടുത്ത് നിന്ന് ഒരുകോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യവുമായി മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്തു. ഉഡുപ്പി സാലിഗ്രാമ ഗ്രാമത്തിലെ ജയകര (39), ശിവമോഗ സാഗര്‍ താലൂക്കിലെ ആദിത്യ (25), ഹാവേരി ഷിഗ്ഗോണിലെ ലോഹിത് കുമാര്‍ ഗുരപ്പനവര്‍ (39) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പനമ്പൂര്‍ ബീച്ചിനടുത്തുള്ള സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയാണ് ഒരുകോടിയോളം വിലവരുന്ന 900 ഗ്രാം തിമിംഗല വിസര്‍ജ്യം പിടികൂടിയത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
Tags
Post a Comment
0 Comments