പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ആയിരത്തിലധികം വോട്ടിന്റെ ലീഡ് ഉയര്‍ത്തി ചാണ്ടി ഉമ്മന്‍. അയര്‍ക്കുന്നത്തെ ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്. അയര്‍ക്കുന്നത്തെ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ തന്നെ കഴിഞ്ഞ പ്രാവശ്യം ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നിട്ടുണ്ട്.
സമയം 9.08 ആയപ്പോള്‍ 5209 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ നടത്തിയിരിക്കുന്നത്. ജെയ്ക്ക് സി തോമസിന് വലിയ ഓട്ടുകള്‍ പിടിക്കാനായില്ല. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല നടക്കുന്നത്. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.