ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. ഒക്ടോബര്‍ ഏഴു വരെ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയെടുക്കാം. എന്നാല്‍ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ കഴിയില്ല. 19 ആര്‍ബിഐ ഓഫീസുകളില്‍ നിന്നും മാത്രമാണ് നോട്ട് മാറാന്‍ കഴിയുക. 2000 നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍ 30 നായിരുന്നു. കഴിഞ്ഞ മെയ് 19നാണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകളിലെത്തി കറന്‍സി മാറ്റിവാങ്ങാനുള്ള സൗകര്യം ഒരുക്കി. പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ അറിയിച്ചിരുന്നു.
രണ്ടായിരം നോട്ട് ഒക്ടോബര്‍ ഏഴു വരെ മാറിയെടുക്കാം; സമയപരിധി നീട്ടി റിസര്‍വ് ബാങ്ക്
19:23:00
0
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. ഒക്ടോബര്‍ ഏഴു വരെ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയെടുക്കാം. എന്നാല്‍ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ കഴിയില്ല. 19 ആര്‍ബിഐ ഓഫീസുകളില്‍ നിന്നും മാത്രമാണ് നോട്ട് മാറാന്‍ കഴിയുക. 2000 നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍ 30 നായിരുന്നു. കഴിഞ്ഞ മെയ് 19നാണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകളിലെത്തി കറന്‍സി മാറ്റിവാങ്ങാനുള്ള സൗകര്യം ഒരുക്കി. പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ അറിയിച്ചിരുന്നു.
Tags
Post a Comment
0 Comments