കാസര്‍കോട്: ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്നത് വെല്ലുവിളിയാണെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് എടുത്ത നിലപാട് ദീര്‍ഘവീക്ഷണത്തോടുള്ളതാണ്. മുസ്ലിംകളെ മാത്രമല്ല ഇന്ത്യയെ മൊത്തം ബാധിക്കുന്ന പ്രശ്‌നമാണെന്ന് വിലയിരുത്തിയ പാണക്കാട് തങ്ങള്‍ കുടുംബത്തോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.
മണിപ്പൂരില്‍ കുക്കിവംശജരെ മൃഗീയമായി വേട്ടയാടുന്ന ഹീന ശ്രമങ്ങളില്‍ അപലപിച്ചും സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തിയ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഇടങ്ങളില്‍ അവരുടെ കണ്ണീരൊപ്പാന്‍ സാന്ത്വനം നല്‍കാനെത്തുന്ന ഏകനേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, കെപി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എം.പി ജോസഫ്, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, സൈമണ്‍ അലക്സ്, നടുക്കുന്നില്‍ വിജയന്‍, പിഎ അഷ്റഫ് അലി, ഡിസിസി ഭാരവാഹികളായ എംസി പ്രഭാകരന്‍, സിവി ജയിംസ് ,വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ,അഡ്വ എ ഗോവിന്ദന്‍ നായര്‍, കുഞ്ഞമ്പു നമ്പ്യാര്‍, പി.വി സുരേഷ്, ധന്യ സുരേഷ്, മാമുനി വിജയന്‍, ഹരീഷ് പി. നായര്‍, ജെ. എസ്. സോമശേഖര ഷേണി, മനാഫ് നുള്ളിപ്പാടി, നേതാക്കളായ കെ. ശ്രീധരന്‍,അഡ്വ. എം.ടി.പി കരീം, മിനി ചന്ദ്രന്‍, എം.വി ഉദ്ദേശ് കുമാര്‍, എ. വാസു ദേവന്‍ നായര്‍, രാജീവന്‍ നമ്പ്യാര്‍, അര്‍ജുനന്‍ തായലങ്ങാടി,സാജിദ് മൗവ്വല്‍ സംസാരിച്ചു.
Post a Comment
0 Comments