Type Here to Get Search Results !

Bottom Ad

പാലക്കാട് പാലക്കയം പാണ്ടന്‍ മലയില്‍ ഉരുള്‍ പൊട്ടല്‍


പാലക്കാട്: പാലക്കയം പാണ്ടന്‍ മലയില്‍ ഉരുള്‍ പൊട്ടല്‍. കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തുള്ള പാലക്കയത്തിന് അടുത്തുള്ള മൂന്നാം തോടിനടത്തുത്താണ് ഉരുള്‍ പൊട്ടിയത്. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ആശങ്കപ്പെടേണ്ട എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തും. പുഴയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കാണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad