അമ്പലത്തറ: ഭാര്യയെ കൂടെ പറഞ്ഞയക്കാത്തതിന്റെ വിരോധത്തില്‍ യുവാവ് അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തായന്നൂര്‍ വേങ്ങച്ചേരി കോളനിയിലെ രാധ കൃഷ്ണന്റെ ഭാര്യ കെ. ലത (49)യെയാണ് മകളുടെ ഭര്‍ത്താവ് കാലിച്ചാനടുക്കത്തെ സനല്‍ (28) മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ലതയുടെ വീട്ടിലെത്തിയ സനല്‍ ഭാര്യയെ തന്റെ കൂടെ പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലത തയാറായില്ല.
തുടര്‍ന്ന് പ്രകോപിതനായ സനല്‍ തടഞ്ഞു നിര്‍ത്തി കല്ല് കൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിക്കുകയും ചവിട്ടി വീഴുത്തുകയും ചെയ്തതായി ലത പരാതിപ്പെട്ടു. പരിക്കേറ്റ ലത ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. സനലിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Post a Comment
0 Comments