Type Here to Get Search Results !

Bottom Ad

സൗദി യുവതി വന്നത് പണം ചോദിച്ച്; കൂടെയുള്ളവന്‍ പണിക്ക് പോകുന്നില്ലെന്ന് പരാതിപ്പെട്ടു; രണ്ടുപേരും ഫേക്ക്; ഇതൊരു ഹണിട്രാപ്പ്; കാനഡയില്‍ നിന്ന് മല്ലു ട്രാവലര്‍


പീഡന പരാതി നല്‍കിയ സൗദി യുവതിക്കെതിരെ ആരോപണങ്ങളുമായി വ്‌ലോഗര്‍ ഷക്കീര്‍ സുബാന്‍. മല്ലു ട്രാവലര്‍ എന്ന പേരിലുള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി ഷക്കീര്‍ സുബാന്‍ രംഗത്തെത്തിയിരിക്കുന്നത്. സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയയത്. എറണാകുളത്തെ അബാദ് ഹോട്ടലില്‍ എത്തിയത് യുവതി ഒറ്റയ്ക്കല്ലന്നും ഷക്കീര്‍ പറഞ്ഞു.. യുവതിയും ഭര്‍ത്താവും ഒരുമിച്ചെത്തി അവര്‍ പിരിയുമെന്ന് പറഞ്ഞാണ് തന്നെ കണ്ടെതെന്നും സാമ്പത്തികമായി തന്നോട് സഹായം ചോദിച്ചു.

കൊച്ചി ഹയാത്തില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അന്ന് കൂടെയുള്ള പയ്യന് നമ്പര്‍ കൊടുത്തു. അവനിടയ്ക്കിയ്ക്ക് മെസേജ് അയച്ചു. ആ യുവതിയോട് അന്നും ഇന്നും മെസേജ് അയക്കുകയോ ഫോണ്‍ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നീട് അവര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. അതിനിടെ കൊച്ചിയില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ഒരു യോഗത്തിന് എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. എന്നാല്‍ രണ്ടുപേരും കൂടി കുറച്ചുസമയത്തിന് ശേഷം എന്റെ റൂമില്‍ വന്നു. സാമ്പത്തികമായി സഹായം ചോദിക്കാനാണ് വന്നത്. യുവതി നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്ന പൈസയെല്ലാം തീര്‍ന്നു. യുവാവ് ഒരു പണിക്കും പോകുന്നില്ല. അത് ഡിസ്‌കസ് ചെയ്യാനാണ് വന്നത്.

അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്.
അവന്‍ പറഞ്ഞത് എനിക്ക് യുവതിയോടൊപ്പമുള്ള ജീവിതം മതിയായി. യൂറോപ്പിലെ എന്റെ ഗേള്‍ഫ്രണ്ടിന്റെ കൂടെ പോകും. ഞാന്‍ ജോലിക്ക് പോകില്ല, എന്നെല്ലാമാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്നു വരെ ഞാന്‍ പറഞ്ഞു. അവരെ പലതും പറഞ്ഞ് ഞാന്‍ ഉപദേശിച്ചു. അപ്പോള്‍ യുവതി എന്നോട് പെഴ്‌സണലായി സംസാരിക്കണം എന്ന് പറഞ്ഞു. പിന്നാലെ അവന്‍ റൂമിന് പുറത്തു നിന്നു. റൂമിന്റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് എനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഉണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad