Type Here to Get Search Results !

Bottom Ad

ജിദ്ദയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


ജിദ്ദ: കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലില്‍ മന്‍സൂര്‍ (42) നാട്ടില്‍ മരിച്ചു. ജിദ്ദയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ച മന്‍സൂര്‍ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 30ന് ജിദ്ദയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് അബുഹുര്‍ കിങ് അബ്ദുല്ല കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയിലായിരുന്നു. ശേഷം എയര്‍ ആംബുലന്‍സില്‍ ഡെല്‍ഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടുന്ന് നാലുദിവസം മുമ്പാണ് ഇഎംഎസ് ആശുപത്രിയിലെത്തിച്ചത്. ഹുസൈന്‍ പള്ളിപ്പറമ്പന്‍- റാബിയ ദമ്പതികളുടെ മകനാണ്. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സാന്നിധ്യവുമായിരുന്നു. ശറഫിയയെല ഫ്‌ളോറ, മെന്‍സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങള്‍ മന്‍സൂറിന്റെതാണ്. ഭാര്യ മുസൈന. മക്കള്‍: ശിസ ഫാത്വിമ, അശസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുശ്‌റ, നിശാബി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad