കാസര്‍കോട്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കര്‍മധീരരായി പ്രവര്‍ത്തന രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലിം ലീഗ് സംസ്ഥാനത്തെ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ നടത്തിവരുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനുകളുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. എം.പിമാര്‍ക്ക് നല്‍കിയ ഭരണഘടനയുടെ പകര്‍പ്പുകളില്‍ നിന്നുപോലും മതേതരത്വം എന്ന വാക്ക് ഒഴിവാക്കിയത് ഫാസിസ്റ്റ് ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാന്‍ ബി.ജെ.പി ഏതറ്റം വരെ പോകുമെന്നതിന്റെ സൂചനയാണ്. ഏകാധിപത്യത്തിന്റെ നിഗൂഢതയാണ് കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്ര. ഇന്ത്യ മുന്നണി ജനം കാത്തിരിക്കുന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷക്കൊത്തുയര്‍ന്ന് കേരളത്തില്‍ ഇന്ത്യ മുന്നണിക്ക് കരുത്ത് പകരാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇനിയുള്ള നാളുകളില്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തണമെന്ന് സി.ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന ടി.ഇ അബ്ദുള്ള സൗമ്യതയുടെ മുഖമായിരുന്നുവെന്ന് ടി.ഇ അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തിയ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാസര്‍കോടിലെ സമഗ്ര മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ടി.ഇ അബ്ദുള്ള വഹിക്കാത്ത പദവികളോ നിര്‍വഹിക്കാത്ത ഉത്തരവാദിത്തങ്ങളോ ഇല്ല. കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് തന്റേതായ ശൈലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ടി.ഇ അബ്ദുള്ള വികസന നായകനായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി എക്‌സ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ ഓഫീസ് നിര്‍മ്മാണ ധനസമാഹരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എക്‌സ് എം.എല്‍.എ വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംങ്ങളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്റഫ് എം.എല്‍.എ, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ള, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, കെ.വി മുഹമ്മദലി ഹാജി, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, കെ.കെ അഷ്റഫ്, എസ്.കെ.പി സകരിയ്യ, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, ഇക്ബാല്‍ കോയിപ്പാറ, പി.വി ഇബ്രാഹിം മാസ്റ്റര്‍, അഷ്റഫ് എടനീര്‍, കെ.പി മുഹമ്മദ് അഷ്റഫ്, അനസ് എതിര്‍ത്തോട്, പി.പി നസീമ, കാപ്പില്‍ മുഹമ്മദ് പാഷ, ഖാദര്‍ ചെങ്കള, എം.പി ഷാഫി ഹാജി, സലീം തളങ്കര, സി. മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, ഷാഹിന സലീം, രാജു കൃഷ്ണന്‍, രമേശന്‍ മുതലപ്പാറ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ: പി.എ ഫൈസല്‍, ഇര്‍ഷാദ് മൊഗ്രാല്‍, ഷരീഫ് കൊടവഞ്ചി, ആയിശത്ത് താഹിറ പ്രസംഗിച്ചു.
Post a Comment
0 Comments