ചെറുവത്തൂര്‍: പഫ്‌സില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ ചെറുവത്തൂരിലെ കൂള്‍ബാള്‍ അധികൃതര്‍ പൂട്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ കൂള്‍വില്ല എന്ന സ്ഥാപനമാണ് താത്കാലികമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജീവനക്കാരും ഭക്ഷ്യ സുരക്ഷാ വിഭാഗവും കൂള്‍ ബാറില്‍ പരിശോധന നടത്തിയിരുന്നു. ചെമ്പ്രകാനത്തെ മൂന്നംഗ കുടുംബമാണ് ഞായറാഴ്ച വൈകിട്ട് ഇവിടെ നിന്ന് വാങ്ങിയ പഫ്‌സ് കഴിക്കുന്നതിനിടെ പുഴുവിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. പഫ്‌സ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും ചികിത്സ തേടിയതായും ഇവര്‍ വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. കടയുടമക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.
പഫ്‌സില്‍ പുഴു; ചെറുവത്തൂരിലെ കൂള്‍ബാള്‍ അധികൃതര്‍ പൂട്ടിച്ചു
16:16:00
0
ചെറുവത്തൂര്‍: പഫ്‌സില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ ചെറുവത്തൂരിലെ കൂള്‍ബാള്‍ അധികൃതര്‍ പൂട്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ കൂള്‍വില്ല എന്ന സ്ഥാപനമാണ് താത്കാലികമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജീവനക്കാരും ഭക്ഷ്യ സുരക്ഷാ വിഭാഗവും കൂള്‍ ബാറില്‍ പരിശോധന നടത്തിയിരുന്നു. ചെമ്പ്രകാനത്തെ മൂന്നംഗ കുടുംബമാണ് ഞായറാഴ്ച വൈകിട്ട് ഇവിടെ നിന്ന് വാങ്ങിയ പഫ്‌സ് കഴിക്കുന്നതിനിടെ പുഴുവിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. പഫ്‌സ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും ചികിത്സ തേടിയതായും ഇവര്‍ വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. കടയുടമക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.
Tags
Post a Comment
0 Comments