കൊല്ലം: മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ കോള നിറച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ചങ്ങന്‍കുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പ്രദേശത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ പറ്റിച്ച ആളാണ് പിടിയിലായത്. ബിവറേജ് അടയ്ക്കാറാകുന്ന സമയത്ത് മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യമുണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യക്കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി എന്ന് കണ്ടെത്തി.
രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുമ്പുമാണ് ആണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. മദ്യം വാങ്ങിയവര്‍ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. നിരവധി പരാതികള്‍ ബിവറേജസിന്റെ മാനേജര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തട്ടിപ്പ് വീരനെ കണ്ടെത്തിയത്.
Post a Comment
0 Comments