കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരായില്ല. കാസര്‍കോട് ഉണ്ടായിട്ടും കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് കേസ് പരിഗണിച്ച കോടതി ഈമാസം 21ലേക്ക് മാറ്റുകയും അന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് പ്രതികളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളോട് ചൊവ്വാഴ്ച ഹാജാരാകാനാണ് കോടതി നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നത്. 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിഎ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Post a Comment
0 Comments