കാസര്‍കോട്: മുസ്ലിം ലീഗ് ഓഫീസുകള്‍ സമൂഹിക നന്മകള്‍ക്കും ക്ഷേമത്തിനും നേതൃത്വം നല്‍കുന്ന ജനസേവന കേന്ദ്രങ്ങളാണെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. ബേഡഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആതുര സേവനങ്ങള്‍ക്കും ആശയം ജനിക്കുന്നതും രൂപരേഖ നല്‍കുന്നതും മുസ്ലിം ലീഗിന്റെ പാര്‍ട്ടി മന്ദിരങ്ങളില്‍ നിന്നാണ്. തട്ടിപ്പുകള്‍ക്കും ആയുധ സംഭരണത്തിനും പാര്‍ട്ടിഓഫീസ് ദുരുപയോഗപ്പെടുത്തുന്നവര്‍ക്കിടയില്‍ മുസ്ലിം ലീഗ് വേറിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ്് ഉമ്മര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുന്‍കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ കാദര്‍ പതാക ഉയര്‍ത്തി.
ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, വൈസ് പ്രസിഡന്റ്് സി.എച്ച് അബ്ദുല്ല പരപ്പ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് കുഞ്ഞി കൃഷ്ണന്‍ മാടക്കല്ല്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് റൗഫ് ബാവിക്കര, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുനവ്വിര്‍ പാറപ്പള്ളി, എം.എച്ച് മുഹമ്മദ് കുഞ്ഞി, കുറ്റിക്കോല്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, പി.എ അബ്ബാസ് പ്രസംഗിച്ചു.
Post a Comment
0 Comments