Type Here to Get Search Results !

Bottom Ad

തോറ്റതിനു പിന്നാലെ പുതുപ്പള്ളിയില്‍ വോട്ടുകച്ചവടം ആരോപിച്ച് മന്ത്രി വാസവൻ


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനുപിറകെ വോട്ടുകച്ചവടം ആരോപിച്ച് സിപിഎം ക്യാമ്പ്. മന്ത്രി വിഎൻ വാസവനാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകള്‍ കോണ്‍ഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എന്‍ വാസവന്റെ ആരോപണം. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെയാണ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയത്. ജനവിധി മാനിക്കുന്നുവെന്ന് വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. എല്‍ഡിഎഫ് അടിത്തറ തകര്‍ന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad