കോഴിക്കോട്: നിപ വൈറസ് വ്യാപന ആശങ്ക ഒഴിയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കോഴിക്കോട്ട് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല . ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടര്‍ന്ന് ആദ്യം കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. ഇന്നലെ പുറത്തു വന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട 71 സാമ്പിളുകളുടെ ഫലവും നെഗറ്റിവായി.
ഇതോടെ ഇതുവരെ 212 സ്രവസാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇതില്‍ കൂടുതലും ഹൈറിസ്‌ക് വിഭാഗത്തിലുള്ളതായിരുന്നു.നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 1270 പേരാണ് നിലവില്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. പരിശോധനയ്ക്കായി ശേഖരിച്ച 136 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
Post a Comment
0 Comments