കാസര്‍കോട്: ജില്ലയിലെ പരിപാടിക്കിടെ ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ് ഉണ്ടായതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇന്നു രാവിലെ 10.30നാണ് സംഭവം.
പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ട്മുമ്പ് അനൗണ്‍സ്മെന്റ് നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിയത്. കുണ്ടംകുഴിയില്‍ ഫാര്‍മേഴ്സ് സഹകരണ സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സംഭവം.
കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാന്‍ പോകുന്ന പരിപാടികളെ കുറിച്ചുള്ള അനൗണ്‍സ്മെന്റ് നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് താന്‍ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. അതിന് ശേഷമാണ് ഇത്തരത്തിലുള്ള അനൗണ്‍സ്മെന്റുകള്‍ നടത്തേണ്ടത്. എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനൗണ്‍സ്മെന്റിന്റെ ശബ്ദത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയ ആള്‍ ഇത് കേട്ടില്ല. തുടര്‍ന്ന് അയാള്‍ക്ക് ചെവികേള്‍ക്കില്ലേ എന്നു ചോദിച്ച് മുഖ്യമന്ത്രി വേദി വിടുകയായതിരുന്നു.
Post a Comment
0 Comments