Type Here to Get Search Results !

Bottom Ad

പുതുപ്പള്ളി എം.എല്‍.എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: പുതുപ്പള്ളി എം.എല്‍.എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് മറിയാമ്മ ഉമ്മന്‍ ചാണ്ടി ഉമ്മന് പേന കൈമാറിയിരുന്നു. സത്യപ്രതിജ്ഞക്ക് മുമ്പായി ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും പാളയത്തെ ഓര്‍ത്തഡോക്സ് പള്ളിയിലും ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മരിക്കുന്നില്ലെന്നും തന്റെ ചാലകശക്തിയാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഇന്നത്തെ ദിവസം അദ്ദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ചാണ്ടി ഉമ്മന് 37,213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍ പായസവിതരണം നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad