പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ വിജയിച്ച പുതുപ്പള്ളിക്കാർ മകനായ ചാണ്ടി ഉമ്മനെയും കൈവിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ഒന്നാം റൗണ്ടിൽ ചാണ്ടി ഉമ്മന്റെ ലീഡ് 2816 ആയിരുന്നു. രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം നാലാം റൗണ്ടിൽ 2962 ഉം അഞ്ചാം റൗണ്ടിൽ 2989 ഉം ആയിരുന്നു ചാണ്ടി ഉമ്മന്റെ ലീഡ്. 72.86 ശതമാനം പേരാണ് പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. ആകെ 13 റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ എണ്ണിയിരുന്നു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും അധ്യാപികയുമായ സുജ സൂസണ്‍ ജോര്‍ജ് നേടിയ വോട്ടിന്റെ തൊട്ടടുത്ത ഭൂരിപക്ഷമാണ് ഉമ്മന്‍ ചാണ്ടി നേടിയത്.
2011 ലെ തിരഞ്ഞെടുപ്പില്‍ 117060 ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 74.46 ശതമാനം വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അന്ന് 69922 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ ചാണ്ടി നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ സുജ സൂസണ്‍ ജോര്‍ജ് 36667 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി പി സുനില്‍ കുമാര്‍ 6679 വോട്ടുകളും നേടിയിരുന്നു. 33255 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മന്‍ ചാണ്ടി നേടിയത്.
Post a Comment
0 Comments