Type Here to Get Search Results !

Bottom Ad

ലോണ്‍ ആപ്പുകളും 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്


സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയെടുത്ത് പൊലീസ്. ലോണ്‍ ആപ്പുകളും 72 വെബ് സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗളിനും ഡൊമൈന്‍ രജിസ്‌ട്രോര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. പൊലീസിന്റെ സൈബര്‍ ഒപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത്.

തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും ഉടനടി നീക്കം ചെയ്യണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.സൈബര്‍ ഡോമിന്റെ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോണ്‍ ആപ്പുകളെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറോ ആപ് സ്റ്റോറോ വഴിയല്ല ഭൂരിഭാഗം അനധികൃത ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യാനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില വെബ്‌സൈറ്റ് വഴിയാണ് ഇത്തരം ലോണ്‍ ആപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള 72 വെബ്‌സൈറ്റുകളുടെ പട്ടിക പൊലീസ് തെയ്യാറാക്കി. ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്നാവശ്യപ്പെട്ടാണ് സൈബര്‍ പൊലീസ് ഓപ്പറേഷന്‍ വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോണ്‍ ആപ്പുകളുടെ ചൂഷണത്തിനും ഭീഷണിക്കും ഇനിയും ഇരകള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ അനധികൃത ആപ്പുകള്‍ ഇല്ലാതാവണം. അതിനുള്ള തീവ്രശ്രമത്തിലാണ് കേരള പൊലീസിലെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗമെന്ന് എസ് പി ഹരിശങ്കര്‍ വ്യ്ക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad