കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്.യു- എംഎസ്എഫ് മുന്നണിക്ക് വന്‍ മുന്നേറ്റം. സി.കെ നായര്‍ മെമ്മോറിയല്‍ കോളേജ് പടന്നക്കാട്, അംബേദ്കര്‍ കോളേജ് പെരിയ, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ അഞ്ച് സീറ്റുകള്‍ നേടിയും കോളജ് യൂണിയനുകള്‍ എം.എസ്.എഫ് മുന്നണി നിലനിര്‍ത്തി. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം രാജപുരം സെന്റ് പയസ് കോളേജ് കെഎസ്.യു മുഴുവന്‍ സീറ്റും പിടിച്ചെടുത്തു.
സെന്റ് ജൂഡ് വെള്ളരിക്കുണ്ട് , സെന്റ് മേരീസ് പനത്തടി എന്നീ കോളേജുകളിലും കെഎസ്‌യു ഒറ്റക്ക് വിജയിച്ചു. അംബേദ്കര്‍ കോളേജ്, സികെ നായര്‍ കോളേജ്, ഗവ. കോളേജ് കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കെഎസ്.യു- എംഎസ്എഫ് മുന്നണി യൂണിയന്‍ നിലനിര്‍ത്തി. ഗോവിന്ദ പൈമെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് കുമ്പള, ഗവണ്‍മെന്റ് കോളേജ് ഉദുമ, ബെജ മോഡല്‍ കോളേജ്, നെഹ്‌റു കോളേജ് നീലേശ്വരം എന്നിവിടങ്ങളില്‍ യൂണിയനില്‍ പ്രാതിനിധ്യം ഉറപ്പാക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെയും മികച്ച പ്രകടനമാണ് കെഎസ്.യു- എംഎസ്എഫ് മുന്നണി കാഴ്ചവച്ചത്
Post a Comment
0 Comments