Type Here to Get Search Results !

Bottom Ad

ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ചെളിയില്‍ മുക്കിക്കൊന്നു


ഉപ്പള: ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ചെളിയില്‍ മുക്കിക്കൊന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. അമ്മയെയും കുഞ്ഞിനേയും ഒന്നരമണിക്കൂറായി കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. 

യുവതിയെ ചെളിയില്‍ മുക്കിക്കൊന്നതായി ഇവര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ പുറത്തെടുത്ത് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മഞ്ചേശ്വരം സി.ഐ ടി.പി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശനങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad