Type Here to Get Search Results !

Bottom Ad

പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 20 വര്‍ഷം കഠിനതടവ്


ഹൈദരാബാദ്: പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 20 വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഹൈദരാബാദിലെ പ്രാദേശിക കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. കൂടാതെ അതിക്രമത്തിനിരയായ കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2021 നവംബര്‍ 11 ന് മസാബ് ടാങ്ക് നിവാസിയായ അബ്ദുല്‍ ഹഫീസ് ഭാര്യയും മറ്റു കുട്ടികളും നാട്ടില്‍ പോയ സമയത്ത് മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീ മുറിയുടെ വാതില്‍ കുത്തിത്തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.പരാതിയില്‍ ഹുമയൂണ്‍ നഗര്‍ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad