കൊല്ലം: ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. ടിക്കറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.
ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
10:30:00
0
കൊല്ലം: ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. ടിക്കറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.
Tags
Post a Comment
0 Comments