Type Here to Get Search Results !

Bottom Ad

ചിക്കനും പെറോട്ടയും വൈകി; ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ


ഏറ്റുമാനൂര്‍: ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.ഏറ്റുമാനൂരിലെ താര ഹോട്ടലില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ. കടപ്പൂര് സ്വദേശി ജി.ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. ഐ.പി.സി. 354, എസ്.സി.എസ്.ടി. ആക്ട് എന്നിവപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റുമാനൂരില്‍ നല്ല തിരക്കുള്ള ഹോട്ടലുകളിലൊന്നാണ് താര. ഇവിടെയെത്തിയ ഗോപകുമാര്‍ ചിക്കനും പെറോട്ടയും ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാല്‍ താമസമുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. ഉടന്‍ തന്നെ സിഐ ക്ഷുഭിതനായി ഹോട്ടലിന്റെ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ആവശ്യപ്പെട്ടു. അടുക്കളയുടെയും ജീവനക്കാരുടെയും, ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങളുംമറ്റും മൊബൈല്‍ ഫോണില്‍ പകര്‍ത്താനും തുടങ്ങി. ഭക്ഷണം കഴിക്കാനെത്തിയ ഭര്‍ത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം, ഫോണില്‍ ഫോട്ടോയെടുക്കുന്നത് ചോദ്യംചെയ്തതോടെ സംഘര്‍ഷമായി. ഇതിനിടയില്‍, ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad