തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. സോളാര്‍ വിവാദ പശ്ചാത്തലത്തില്‍ കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതില്‍ സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോര്‍ജ് സ്പീക്കറായേക്കുമെന്നാണ് സൂചന.
പുനസംഘടന നവംബറില്‍ നടക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സ്ഥാനം ഒഴിയും. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും. എ.കെ ശശീന്ദ്രനില്‍ നിന്ന് വനം വകുപ്പ് ഗണേഷിന് നല്‍കിയേക്കും എന്നാണ് സൂചന. ഗതാഗത വകുപ്പ് എകെ ശശീന്ദ്രനും നല്‍കിയേക്കും എന്ന സൂചനയും നല്‍കുന്നുണ്ട്. സിപിഎം മന്ത്രിമാരിലും മാറ്റം വന്നേക്കും.
Post a Comment
0 Comments