സുരേഷ് ഗോപി കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് അനഭിമതനായി എന്ന സൂചനയാണ് അദ്ദേഹത്തെ കല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കി ഒതുക്കുന്നതിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ രഹസ്യമായി സൂചിപ്പിക്കുന്നു. പ്രസ്തുത സ്ഥാനം ഏറ്റെടുത്തേക്കില്ലന്ന് സുരേഷ് ഗോപി വ്യക്തമാക്കുമ്പോഴും കേരളത്തിലെ ബി ജെ പി രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും ബിജെപിയെ അകറ്റാനുള്ള തന്ത്രങ്ങളാണ് കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംസ്ഥാന നേതൃത്വം നടത്തുന്നത്.
കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി തൃശൂര്‍ ജില്ലയില്‍ കാല്‍നട ജാഥ നടത്താനിരിക്കുകയായിരുന്നു. സംസ്ഥാന ബിജെപി നേതൃത്വത്തോട് ആലോചിക്കാതെയായിരുന്നു ഈ ജാഥാ പ്രഖ്യാപനം. തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക ലിസ്റ്റു പോലും ഉണ്ടാക്കാതിരിക്കെ സുരേഷ് ഗോപി നടത്തിയ ഈനീക്കം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ ഒരു പോലെ ക്ഷോഭിപ്പിച്ചു.
Post a Comment
0 Comments