കോഴിക്കോട്: നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. കോച്ചിംഗ് സെന്ററുകളും ട്യൂഷന്‍ ക്ലാസുകളും ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനായി തന്നെ ക്ലാസുകള്‍ നടത്തണം. അങ്കണവാടികളും മദ്രസകളും പ്രവര്‍ത്തിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.നേരത്തെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നാലുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പരിശോധനാഫലം ലഭിച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു. ഹൈറിസ്‌ക് വിഭാഗത്തില്‍പെട്ടവരാണ് എല്ലാവരും. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകള്‍ 94 ആയി. കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല അവലോകന യോഗത്തിനുശേഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുവണ്ണൂര്‍ സ്വദേശിക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലും കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു.
Post a Comment
0 Comments