കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാര്‍ലമെന്റ് സമ്മേളന സമയത്ത് യാത്രകള്‍ റദ്ദാക്കണമെന്നാണ് മന്ത്രിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളില്‍ അറിയിക്കുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ നീക്കമുണ്ടാകും എന്ന സൂചനയുണ്ട്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
Post a Comment
0 Comments